പറവൂർ: കുടുംബത്തിലെ മൂന്ന് പേരെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ദമ്പതികളും കുഞ്ഞുമാണ് മരിച്ചത്. സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം മിൽസ് റോഡിൽ വട്ടപ്പറമ്പ് വീട്ടിൽ സുനിൽ (38), ഭാര്യ കൃഷ്ണേന്ദു (30) മകൻ ആരവ് കൃഷ്ണ (മൂന്നര) എന്നിവരാണ് മരിച്ചത്. കുട്ടിയെ കൊലപ്പെടുത്തിയശേഷം ഇരുവരും തൂങ്ങി മരിച്ചെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം. വീട്ടിലെ രണ്ട് മുറികളിലെ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് സുനിലിനെയും കൃഷ്ണേന്ദുവിനെയും കണ്ടത്. ആരവ് കൃഷ്ണ കട്ടിലിൽ മരിച്ചു കിടക്കുകയായിരുന്നു. ഇവർക്കൊപ്പം താമസിക്കുന്ന അമ്മ ലതയെ ചെറിയപല്ലംതുരുത്തിലെ തറവാട്ടിൽ ആക്കിയശേഷം സുനിലും കുടുംബവും വ്യാഴാഴ്ച കൃഷ്ണേന്ദുവിെൻറ പച്ചാളത്തെ വീട്ടിൽ പോയിരുന്നു. അന്നു രാത്രി പതിനൊന്നരയോടെയാണ് തിരിച്ചെത്തിയത്.
വെള്ളിയാഴ്ച രാവിലെ തറവാട്ടിലെത്തി അമ്മയെ കൊണ്ടുവരാമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ, വെള്ളിയാഴ്ച സുനിൽ എത്താത്തതിനെ തുടർന്ന് ഇരുവരുടെയും ഫോണിൽ മാറിമാറി വിളിച്ചു. ആരും എടുക്കാതായതോടെ അമ്മയുടെ സഹോദരനും നടനുമായ കെ.പി.എ.സി സജീവ് വൈകീട്ട്നാലരയോടെ പറവൂരിലെ വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. അബൂദബിയിൽ ലിഫ്റ്റ് ടെക്നീഷ്യൻ ആയിരുന്നു സുനിൽ. കോവിഡിനെ തുടർന്ന് നാട്ടിലെത്തിയതാണ്. തിരിച്ചു പോകാനുള്ള തയാറെടുപ്പിലായിരുന്നു. കുട്ടിയുടെ കഴുത്തിൽ കരിവാളിച്ച പാടുണ്ട്.
വിരലടയാള വിദഗ്ധരും, ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തി. മൃതദേഹങ്ങൾ കളമശ്ശേരി മെഡിക്കൽ കോളജിലേക്കു മാറ്റി. ശനിയാഴ്ച പോസ്റ്റ്മോർട്ടം നടത്തും. സുനിലിെൻറ പിതാവ് പരേതനായ മുരളീധരൻ, ഏക സഹോദരൻ മിഥുൻ വിദേശത്താണ്.
കുടുംബത്തിെൻറ ആത്മഹത്യയിൽ നടുങ്ങി പറവൂർ നഗരം
പറവൂർ: മൂന്നര വയസ്സുള്ള പിഞ്ചുകുഞ്ഞ് ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേർ വീടിനകത്ത് മരിച്ച വാർത്ത കേട്ട് നഗരം നടുങ്ങി. സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം മിൽസ് റോഡിൽ വട്ടപ്പറമ്പ് വീട്ടിൽ സുനിൽ (38), ഭാര്യ കൃഷ്ണേന്ദു (30), മകൻ ആരവ് കൃഷ്ണ(മൂന്നര) എന്നിവരാണ് മരിച്ചത്. സംഭവം അറിഞ്ഞ നിമിഷം മുതൽ ഈ വീടിന് മുന്നിൽ അയൽവാസികൾ ഉൾെപ്പടെ നിരവധി പേരാണ് തടിച്ചു കൂടിയത്.
വളരെ സൗമ്യനായ സുനിൽ അയൽവാസികൾക്ക് പ്രിയങ്കരനായിരുന്നു.
അബൂദബിയിൽ ലിഫ്റ്റ് ടെക്നീഷ്യൻ ആയിരുന്നു. കോവിഡിനെ തുടർന്ന് നാട്ടിലെത്തിയശേഷം തിരിച്ചു പോകാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, ഉടൻ തന്നെ തിരിച്ചു പോകാനുള്ള തയാറെടുപ്പിലായിരുന്നു. ഭാര്യ കൃഷ്ണേന്ദു വീട്ടമ്മയാണ്. സാമ്പത്തികമായും കുടുംബപരമായും ഇവർക്ക് മറ്റു പ്രശ്നങ്ങൾ ഇല്ലെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. ആത്മഹത്യ ചെയ്യാനുള്ള യഥാർഥ കാരണം പൊലീസിനും വ്യക്തമല്ല. കുട്ടിയുടെ കഴുത്തിൽ കരിവാളിച്ച പാടുണ്ട്. വിരലടയാള വിദഗ്ധരും, ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തി.
ആലുവ ഡിവൈ.എസ്.പി പി.കെ. ശിവൻകുട്ടി, സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി റാഫി എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിെൻറ നിർദേശ പ്രകാരം വെള്ളിയാഴ്ച രാത്രി തന്നെ ഇൻക്വസ്റ്റ് തയാറാക്കിയതിന് ശേഷം മൃതദേഹങ്ങൾ കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.