കലൂർ: കോവിഡ് ചികിത്സയിലായിരുന്ന ഭർത്താവ് മരിച്ച് പിറ്റേന്ന് ഭാര്യയും മരിച്ചു. കലൂർ ടെമ്പിൾ റോഡിൽ മുരിയങ്കര വീട്ടിൽ (യാസീൻ) എം.ബി മുഹമ്മദിെൻറ ഭാര്യ നബീസയാണ് (71) തിങ്കളാഴ്ച രാവിലെ 11 മണിയോടെ മരിച്ചത്.
കോവിഡ് ബാധിച്ചതിനെ തുടർന്ന് നെടുമ്പാശ്ശേരി സിയാലിലെ ചികിത്സ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്ന നബീസയെ 10 ദിവസം മുമ്പ് കളമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. കോവിഡ് നെഗറ്റീവ് ആയെങ്കിലും വെൻറിലേറ്ററിൽ കഴിഞ്ഞു വരികയായിരുന്നു.
ഖബറടക്കം നടത്തി. ബി. എസ്. എൻ. എൽ മുൻ െഡപ്യൂട്ടി ജനറൽ മാനേജറായിരുന്നു പരേത. പള്ളിക്കര കരിമക്കാട്ട് കുടുംബാംഗമാണ്. കോവിഡ് ചികിത്സാർഥം കടവന്ത്രയിലെ സ്വകാര്യ ആശുപത്രിയിൽ വെൻറിലേറ്ററിൽ ചികിത്സയിലായിരുന്ന ഭർത്താവ് മുഹമ്മദ് ഞായറാഴ്ച രാവിലെ മരിച്ചിരുന്നു.
കോവിഡ് നെഗറ്റീവ് ആയിട്ട് 12 ദിവസം പിന്നിട്ടിരുന്നു. പൊതുമരാമത്ത് മുൻ എക്സിക്യൂട്ടിവ് എൻജിനീയറായിരുന്നു പരേതൻ. മക്കൾ: മുഹമ്മദ് യാസീൻ, യാസർ ബുഖാരി, ഖദീജ മുഹമ്മദ്. മരുമക്കൾ: ഖദീജ, സൈനബ, ആസിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.