കോതമംഗലം: കോവിഡ് ബാധിതയായ യുവതി പ്രസവിച്ച് മണിക്കൂറുകൾക്കകം മരിച്ചു. നേര്യമംഗലം വെള്ളൂർതറ അഖിലിന്‍റെ ഭാര്യ ദീപ്തി (27)യാണ് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഏഴുമാസം ഗർഭിണിയായ ഇവർ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ശനിയാഴ്ചയാണ് സിസേറിയനിലൂടെ ആൺകുഞ്ഞിന് ജന്മം നൽകിയത്. കുട്ടിയെ ഇൻക്യുബേറ്ററിലേക്ക് മാറ്റി.
ആലുവ കോവിഡ് കെയർ സെന്‍ററിലായിരുന്നു ദീപ്തിയെ ആദ്യം പ്രവേശിപ്പിച്ചത്. 15 ദിവസം മുൻപ് നുമോണിയ ബാധിച്ചതിനെ തുടർന്ന് കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അമ്മയുടെയും കുട്ടിയുടെയും ആരോഗ്യം അപകടത്തിലാണെന്നും ഏതെങ്കിലും മികച്ച ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നതാണ് ഉചിതം എന്നും നിർദേശം ലഭിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ചയായിരുന്നു പ്രസവം. ചെറിയ ബ്ലീഡിങ് ഉണ്ടായെങ്കിലും നിയന്ത്രണ വിധേയമായിരുന്നു. എന്നാൽ രാത്രിയോടെ ബി.പി ക്രമാതീതമായി കുറഞ്ഞ് മരണപ്പെടുകയായിരുന്നു.
സംസ്കാരം തിങ്കളാഴ്ച്ച രാവിലെ 10ന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ. നേര്യമംഗലം കാഞ്ഞിരമുകളിൽ കുടുംബാംഗമാണ്. മറ്റു മക്കൾ: ആദിത്യ, അദ്വൈത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.