അങ്കമാലി: മൂക്കന്നൂർ എടലക്കാട് കട്ടിങ് ആപ്പിള്ളി വീട്ടിൽ ഷിജു-ശാന്ത ദമ്പതികളുടെ മകൻ ആഷിക്കിനെ (13) വ്യാഴാഴ്ച ഉച്ചയോടെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.
മൂക്കന്നൂർ സേക്രഡ് ഹാർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ എട്ടാംക്ലാസ് വിദ്യാർഥിയാണ്. സംഭവസമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. മാതാപിതാക്കൾ ജോലിക്ക് പോയിരുന്നു. ഏറെക്കഴിഞ്ഞ് ആറുവയസ്സുകാരി സഹോദരി ആഷ്ന വീട്ടിലെത്തിയപ്പോൾ വാതിൽ അടഞ്ഞുകിടക്കുകയായിരുന്നു. തുടർന്ന് ജനലിലൂടെ നോക്കിയപ്പോഴാണ് ആഷിക്കിനെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടത്.
സമീപത്ത് താമസിക്കുന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായത്തോടെ മൂക്കന്നൂർ എം.എ.ജി.ജെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വീട്ടുകാർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതേതുടർന്നുള്ള മനോവിഷമമാകാം ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.