ജിദ്ദ: ഹൃദയാഘാതത്തെത്തുടർന്ന് എറണാകുളം സ്വദേശി നിര്യാതനായി. പെരുമ്പാവൂർ ചേലക്കുളം സ്വദേശി പറക്കുന്നത്ത് പരേതനായ മൈതീൻപിള്ളയുടെ മകൻ മുഹമ്മദ് നജീബ് (55) ആണ് മരിച്ചത്. ജിദ്ദയിലെ താമസസ്ഥലത്തു വെച്ച് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെതുടർന്ന് സഹപ്രവർത്തകർ ജിദ്ദയിലെ സുലൈമാൻ അൽ ഹബീബ് ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് അന്ത്യം സംഭവിക്കുകയുമായിരുന്നു.
മൂന്ന് പതിറ്റാണ്ടിലേറെയായി പ്രവാസിയായ ഇദ്ദേഹം പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ (പി.പി.എ) മുൻകാല എക്സിക്യൂട്ടിവ് അംഗവും ജിദ്ദയിലെ കലാ, സാംസ്കാരിക മേഖലകളിൽ സജീവ പങ്കാളിത്തവും വഹിച്ചിരുന്നു. ഭാര്യ: റജീന, മക്കൾ: മുഹമ്മദ് റയ്യാൻ, മുഹമ്മദ് അദ്നാൻ. നടപടിക്രമങ്ങൾക്കുശേഷം മൃതദേഹം വ്യാഴാഴ്ച റുവൈസ് മഖ്ബറയിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.