കോതമംഗലം: ഹൃദയാഘാതത്തെ തുടർന്ന് നെല്ലിമറ്റം എം ബിറ്റ്സ് എൻജിനിയറിങ് കോളജ് ബസ് ഡ്രൈവർ കുഴഞ്ഞ് വീണ് മരിച്ചു. നെല്ലിമറ്റം കോളനിപ്പടി തേളായിൽ കാസിമിന്റേയും നസീമയുടേയും മകൻ ഷാമോൻ കാസിം (32) മരിച്ചത്.
രാവിലെ ട്രിപ്പ് കഴിഞ്ഞ ശേഷം ബസ് വൃത്തിയാക്കവെ കോളജിൽ വെച്ച് നെഞ്ച് വേദന അനുഭവപ്പെടുകയും കുഴഞ്ഞ് വീഴുകയുമായിരുന്നു. ഉടൻ കോതമംഗലത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യ ഷെറിന ആയക്കാട് തൈക്കാവുംപടി കാരയിൽ കുടുംബാംഗം. എച്ച്.എം.എസ് ട്രേഡ് യൂനിയൻ നെല്ലിമറ്റം മേഖല കമ്മറ്റി പ്രസിഡന്റായിരുന്നു. മക്കൾ സിഫ്ന (എട്ട്) ഷിഫാൻ (അഞ്ച്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.