കളമശ്ശേരി: തനിച്ച് താമസിക്കുന്ന എറണാകുളം മോട്ടർ ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണൽ (എംഎസിടി) ഉദ്യോഗസ്ഥയെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. കൊല്ലം ഓച്ചിറ പുലംപള്ളി വീട്ടിൽ ബിന്ദുവിനെ(42)യാണ് പത്തടിപ്പാലം പാരിജാതം റോഡിനു സമീപത്തെ അപ്പാർട്മെന്‍റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ദിവസവും കുടുംബക്കാരെ ഫോൺ വിളിക്കാറുണ്ടായിരുന്ന ബിന്ദു ശനിയാഴ്ച വിളിച്ചിരുന്നില്ല. തുടർന്നു നടത്തിയ പരിശോധനയിലാണ് അടുക്കളമുറിക്കു സമീപം വീണുകിടക്കുന്നതു കണ്ടത്. ഹൃദയസ്തംഭനമാണ് മരണ കാരണമെന്ന് കരുതുന്നതായി ബന്ധുക്കൾ പറഞ്ഞു.
പൊലീസും ബന്ധുക്കളുമെത്തി മൃതദേഹം എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി. സംസ്കാരം നടത്തി. പിതാവ്: രവി. മാതാവ്: വസുമതി. ഭർത്താവ്: മധു. മക്കൾ: ഹൃഷീകേശ്, ഹൃതിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.