കെ.ടി.സൈഗാള്‍

നഗരസഭ അംഗം വീടിനുള്ളില്‍ കുഴഞ്ഞു വീണു മരിച്ചു

തൃപ്പൂണിത്തുറ: സി.പി.എം തൃപ്പൂണിത്തുറ ഏരിയാ കമ്മിറ്റിയംഗവും നഗരസഭാ സ്ഥിരം സമിതി അധ്യക്ഷനുമായ കെ.ടി.സൈഗാള്‍ (45) വീടിനുള്ളില്‍ കുഴഞ്ഞു വീണു മരിച്ചു. ഇരുമ്പനം കാവരപറമ്പില്‍ പരേതനായ കെ.വി.തങ്കപ്പന്‍റെയും അമ്മിണിയുടെയും മകനാണ്.

പീപ്പിള്‍സ് സഹകരണ ബാങ്ക് വൈസ് ചെയര്‍മാനും വിവിധ തൊഴിലാളി യൂണിയനുകളുടെ ഭാരവാഹിയുമായിരുന്നു. വിദ്യാര്‍ഥി യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് പൊതുരംഗത്തെത്തിയത്. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം, സി.പി.എം ഇരുമ്പനം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, രണ്ട് വട്ടം തൃപ്പൂണിത്തുറ നഗരസഭാംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഏതാനും ദിവസം മെഡിക്കല്‍ ട്രസ്റ്റില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് വീട്ടില്‍ തിരിച്ചെത്തിയത്. തിങ്കളാഴ്ച അര്‍ധരാത്രിയോടെ ശുചി മുറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

ഭാര്യ: സൗമ്യ. മക്കള്‍: അനുപം, ഹാശ്മി. സഹോദരങ്ങള്‍: കെ.ടി.സുരേഷ്, ദിനജ. 

Tags:    
News Summary - muncipal member dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.