ആലുവ: റിട്ട. ഐ.പി.എസ് ഉദ്യോഗസ്ഥൻ മുണ്ടപ്പിള്ളി വീട്ടിൽ പരേതരായ മരക്കാർ പിള്ളയുടേയും ചിത്താമ്മയുടേയും മകൻ എം.എം അബ്ദുൽ റഹിമാൻ (86) അന്തരിച്ചു. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ എക്സിക്യുട്ടീവ് അംഗം, കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ്, സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ്, അൽ അമീൻ എജ്യുക്കേഷണൽ ട്രസ്റ്റ് സെക്രട്ടറി, ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പ്രസിഡന്‍റ്, സെക്രട്ടറി എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരള ആർച്ചെ റി അസോസിയേഷൻ ഉൾപ്പെടെ നിരവധി സ്പോർട്സ് സംഘടനകളുടെ സ്ഥാപകനായിരുന്നു.
നിലവിൽ കൊച്ചിൻ സർവീസ് കോ-ഓപ്പറേറ്റിവ് ബാങ്ക് പ്രസിഡന്‍റ്, കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണ സമിതി അംഗം, കേരള കോ ഓപ്പറേറ്റീവ് ഹോസ്പിറ്റൽ ഫെഡറേഷൻ സെക്രട്ടറി, ക്രസന്‍റ് എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ, അൽ അമീൻ പാട്രൺ ട്രസ്റ്റി എന്നീ സ്ഥാനങ്ങൾ വഹിച്ചുവരികയായിരുന്നു.
ഭാര്യ: തൃശൂർ വലപ്പാട് പറമ്പത്ത് കണ്ടി വീട്ടിൽ പരേതരായ മൊയ്തീൻ മൂസയുടെയും ഖൈറു ബീഗമിന്‍റെയും മകൾ പി.എം. സൈനബ.
മക്കൾ: ഡോ. സബിത അൻസാരി (ഡോ. അൻസാരിസ് മെഡ് കെയർ, കണ്ണൂർ), ഹാരിസ് റഹ്മാൻ (ഡയറക്ടർ, പ്രൊഡക്ഷൻ, ടാറ്റ കൺസ്യൂമർ പ്രൊഡക്റ്റ്സ് ലിമിറ്റഡ്, ബംഗളൂരു), ബേനസീർ സൈനബ് റഹിമാൻ (യൂനിവേഴ്സിറ്റി ഓഫ് വാർവിക്ക്, യു.കെ.), ഡോ. ഷഫീക്ക് റഹ്മാൻ (കാർഡിയോളജിസ്റ്റ്, റിനൈ മെഡിസിറ്റി, കൊച്ചി).
മരുമക്കൾ: പരേതനായ ഡോ. എസ്.വി അൻസാരി (ഡോ. അൻസാരിസ് മെഡ് കെയർ, കണ്ണൂർ), ജെസീന ഹാരിസ് (ഹിൽട്ടൺ ഹൈസ്കൂൾ, ബംഗളുരു), ആഷിക്ക് പനക്കാട്ട് ( ഡയറക്ടർ ഡിജിറ്റൽ- ഈറ്റൺ, യു.കെ.), തസ്നി ഷെഫീക്ക്.
ഖബറടക്കം ഉച്ചയ്ക്ക് 12 ന് ആലുവ തോട്ടു മുഖം പടിഞ്ഞാറെ പള്ളി ഖബർ സ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.