നെടുമ്പാശ്ശേരി പഞ്ചായത്ത് മുൻ പ്രസിഡന്‍റ് പി.വൈ. വർഗീസ് മൂക്കന്നൂരിലെ സ്വന്തം ഫാമിൽ ജീവനൊടുക്കിയ നിലയിൽ

അങ്കമാലി: നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറും, കോൺഗ്രസ് നേതാവുമായ പി.വൈ. വർഗീസിനെ മൂക്കന്നൂർ പഞ്ചായത്തിലെ ഏഴാറ്റുമുഖം ഭാഗത്തെ സ്വന്തം ഫാമിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. 72 വയസായിരുന്നു. വ്യാഴാഴ്ച സന്ധ്യയോടെയായിരുന്നു സംഭവം.

നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തംഗമായിരുന്ന വർഗീസ് അടുത്തിടെ സ്ഥാനം രാജിവെച്ചതിനെ തുടർന്നുള്ള ഒഴിവിൽ 17ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് സംഭവം. വിവിധ രോഗങ്ങൾ മൂലം ഏറെ നാളായി വർഗീസ് അസ്വസ്ഥനായി കഴിയുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ട് സഹോദരീ ഭർത്താവിനൊപ്പം ഫാമിൽ എത്തിയതായിരുന്നു. സഹോദരീ ഭർത്താവിനെ കടയിൽ പറഞ്ഞ് വിട്ട ശേഷം ഫാമിലെ ഷെഡിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണറിയുന്നത്. ആശുപത്രിയിൽ നിന്ന് മടങ്ങിയ ശേഷമായിരുന്നു ജീവനൊടുക്കിയതെന്നും പറയുന്നു. അതേസമയം, മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ് പറഞ്ഞു.

ദീർഘകാലം നെടുമ്പാശ്ശേരി പഞ്ചായത്ത് പ്രസിഡന്‍റും ബ്ലോക്ക്, മണ്ഡലം കോൺഗ്രസ് പ്രസിഡന്‍റ് സ്ഥാനങ്ങളും അലങ്കരിച്ചിരുന്നു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റും, വാർഡംഗവുമായിരിക്കെയാണ് സ്ഥാനങ്ങൾ സ്വയം രാജിവെച്ചത്. ഭാര്യ: ജെസി. മക്കൾ: അരുൺ വർഗീസ്, ആശ വർഗീസ്. 

Tags:    
News Summary - obituary PY Varghese

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.