മരട്: നെട്ടൂരില്‍ ഫൈബര്‍ ബോട്ട് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. ഒരാള്‍ നീന്തി രക്ഷപ്പെട്ടു. നെട്ടൂര്‍ പെരിങ്ങാട്ടുപറമ്പ് ബീന മന്‍സിലില്‍ നവാസിെൻറയും ഷാമിലയുടെയും മക്കളായ അഷ്ന (22), ആദില്‍ (19), കോന്തുരുത്തി മണാലില്‍ വീട്ടില്‍ പോളിെൻറയും ഹണിയുടെയും മകനായ എബിന് (22) എന്നിവരാണ് മരിച്ചത്. കോന്തുരുത്തി സ്വദേശി പ്രവീണ്‍ (24) നീന്തി രക്ഷപ്പെട്ടു.
തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ നെട്ടൂർ -തേവര കായലിലായിരുന്നു സംഭവം. വിദ്യാർഥികളായ അഷ്നയും ആദിലും വീട്ടിൽ കേക്ക് നിർമിച്ച് ചെറിയ തോതിൽ കച്ചവടം നടത്തുന്നുണ്ട്. പ്രവീണും എബിനും ഇവരോട് കേക്ക് ആവശ്യപ്പെട്ടിരുന്നു. ഇത് നൽകാനായി നെട്ടൂരിലെ വീട്ടിൽ നിന്ന് ബൈക്കിൽ പുറപ്പെട്ടതാണ് ഇരുവരും.
കേക്ക് വാങ്ങാൻ ഫൈബർ ബോട്ടിൽ നെട്ടൂരിലെത്തിയ എബിനും പ്രവീണും കായൽ ചുറ്റിക്കാണാൻ അഷ്നയെയും ആദിലിനെയും ക്ഷണിച്ചതിനെ തുടർന്ന് തിരുനെട്ടൂര്‍ റെയില്‍വേ സ്റ്റേഷനുസമീപം ബൈക്ക് നിര്‍ത്തി ഇരുവരും അവർക്കൊപ്പം ചേർന്നു. നാലു പേരും ബോട്ടിൽ സഞ്ചരിക്കുേമ്പാൾ കരയിൽനിന്ന് അധികം ദൂരെയല്ലാതെയാണ് അപകടം.
പെരുമ്പാവൂര്‍ നാഷനല്‍ കോളജിലെ ബി.എഡ് വിദ്യാര്‍ഥിനിയാണ് അഷ്ന. ആദിൽ പ്ലസ് ടു വിദ്യാര്‍ഥിയാണ്. കളമശ്ശേരി സെൻറ് പോള്‍സ് കോളജിലെ ബി.എ ഇംഗ്ലീഷ് വിദ്യാര്‍ഥിയാണ് എബിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.