മൂവാറ്റുപുഴ: ചികിത്സസഹായത്തിന് കാത്തുനില്‍ക്കാതെ ഗിരിജയെ ഒറ്റക്കാക്കി വിജയന് യാത്രയായി. പായിപ്ര മുളവൂര്‍ വായനശാലപ്പടിയില്‍ വാടകവീട്ടില്‍ താമസിക്കുന്ന തടത്തിപ്പറമ്പില്‍ വിജയനാണ് (65) കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ മരിച്ചത്.
കോവിഡിൽനിന്ന് മോചിതനായി വീട്ടില്‍ വിശ്രമത്തില്‍ കഴിയുകയായിരുന്ന വിജയന് അവശനിലയിലായിരുന്നു. കഴിഞ്ഞദിവസം രോഗം മൂർച്ഛിച്ചതിനെത്തുടര്‍ന്നായിരുന്നു അന്ത്യം. മൃതദേഹം മൂവാറ്റുപുഴ മുനിസിപ്പല്‍ ശ്മശാനത്തില്‍ സംസ്കരിച്ചു.
വിജയെൻറ മരണത്തോടെ ഒറ്റപ്പെട്ട ഭാര്യ ഗിരിജയെ മൂവാറ്റുപുഴ നഗരസഭയുടെ വൃദ്ധസദനത്തിലാക്കി. കോലഞ്ചേരി ചൂണ്ടി സ്വദേശികളായ ഇവര്‍ രണ്ടുവര്‍ഷം മുമ്പാണ് മുളവൂരില്‍ താമസം ആരംഭിച്ചത്. രണ്ട് മക്കളും നേരേത്ത മരിച്ചു. ജീവിതം ദുരിതങ്ങള്‍ മാത്രം സമ്മാനിച്ച ഈ ദമ്പതികളെ കോവിഡും പിടികൂടി. ചികിത്സക്കുശേഷം ഇരുവരും വീട്ടില്‍ തിരിച്ചെത്തിയെങ്കിലും പരസഹായമില്ലാതെ വിജയന് എഴുന്നേല്‍ക്കാന്‍പോലും പറ്റാത്ത അവസ്ഥയിലായിരുന്നു. വിവിധ സന്നദ്ധ സംഘടനകളുടെയും പ്രദേശവാസികളുടെയും സഹായത്താലാണ് തുടർജീവിതം സാധ്യമായത്.
വിജയെൻറ ചികിത്സക്ക് വാര്‍ഡ് മെംബര്‍ ഇ.എം. ഷാജിയുടെ നേതൃത്വത്തില്‍ സഹായനിധിക്ക് രൂപംനൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.