ആലുവ: ദേശീയപാതയില്‍ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഏലൂക്കര പള്ളിക്ക് സമീപം ജെയിം ബില്‍ഡേഴ്സ് ഫ്ലാറ്റില്‍ വാടകയ്ക്ക് താമസിക്കുന്ന കൊച്ചി മട്ടാഞ്ചേരി പെട്ടിക്കാരന്പറമ്പില് പരേതനായ അഷ്റഫിന്റെ മകൻ ആഷിക്കാണ് (22) മരിച്ചത്. കളമശേരി എ ടു ഇസഡ് പാക്കേഴ്സ് ആൻഡ് മൂവേഴ്സിലെ ജീവനക്കാരനാണ്.
വ്യാഴാഴ്ച രാത്രി 7.45ന് അമ്പാട്ടുകാവ് ക്ഷേത്രത്തിന് മുന്പിലായിരുന്നു അപകടം. ആഷിക്കിനോടൊപ്പമുണ്ടായിരുന്ന സുഹൃത്ത് ആലുവ കാസിനോ തിയ്യേറ്റിന് സമീപം താമസിക്കുന്ന പി.കെ. ഷംസുദ്ദീന്, രണ്ടാമത്തെ ബൈക്കിലുണ്ടായിരുന്ന തായിക്കാട്ടുകര ദാറുസ്സലാം സ്വദേശികളായ സഹല്‍ സലീം, പവിത്രന് എന്നിവര്‍ക്ക് പരിക്കേറ്റു.
ജോലി കഴിഞ്ഞ ശേഷം ആഷിക്കിനെ കളമശേരിയില്‍നിന്ന് ആലുവയിലേക്ക് കൂട്ടികൊണ്ടുവരികയായിരുന്നു ഷംസുദ്ദീന്. അമ്പാട്ടുകാവ് ക്ഷേത്രത്തിന് മുന്പിൽ യു ടേണ്‍ തിരിഞ്ഞുവന്ന ബൈക്കുമായി ആഷിക് സഞ്ചരിച്ചിരുന്ന ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. നാലുപേരും റോഡില്‍ മറിഞ്ഞു വീണു. ആഷിക് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
പരിക്കേറ്റ പവിത്രനെ ജില്ല ആശുപത്രിയിലേക്ക് മാറ്റി. മറ്റ് രണ്ട് പേരും ആലുവ കാരോത്തുകുഴി ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച ആഷിക്കിൻറെ മാതാവ്: സീനത്ത്. സഹോദരങ്ങള്‍: ആസിഫ്, സുമയ്യ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.