മാതൃസഹോദരി കോവിഡ്​ ബാധിച്ച്​ മരിച്ചു; സംസ്കാരത്തിനിടെ വൈദ്യുതി ലൈൻ വീണ്​ ഷോക്കേറ്റ്​ യുവാവ് മരിച്ചു

പാരിപ്പള്ളി (എറണാകുളം): കോവിഡ് ബാധിച്ച് മരിച്ച മാതൃസഹോദരിയുടെ സംസ്കാരച്ചടങ്ങിനിടെ യുവാവ് ഷോക്കേറ്റ്​ മരിച്ചു. അയൽവക്കത്തെ പറമ്പിലെ മരം കടപുഴകി വൈദ്യുതി ലൈനിൽ പതിച്ച്​ ​ൈലൻ യുവാവിന്‍റെ മേൽ വീഴുകയായിരുന്നു.

കടയ്ക്കൽ അടയമൺ ഇരട്ടക്കുളം അനീഷ് ഭവനിൽ അനീഷാണ് (30)മരിച്ചത്. മാതൃസഹോദരിയായ കല്ലുവാതുക്കൽ പാരിപ്പള്ളി എഴിപ്പുറം പുതുവൽ പുത്തൻ വീട്ടിൽ ചന്ദ്രികയുടെ സംസ്കാരത്തിന് എത്തിയതായിരുന്നു അനീഷ്.

മൃതദേഹം സംസ്കരിക്കാൻ തുടങ്ങുമ്പോൾ തൊട്ടടുത്ത പറമ്പിലെ മരം വൈദ്യുതി ലൈനിനു മുകളിലേക്ക് വീണു. ലൈനിൽ നിന്നുള്ള ഷോക്ക് ഏറ്റാണ് അനീഷ് മരിച്ചത്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിൽ.

Tags:    
News Summary - Youth dies of electric shock during funeral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.