കടലിൽ കുളിക്കവെ 13കാരൻ മുങ്ങി മരിച്ചു

അഴീക്കോട്: കടലിൽ കുളിക്കവെ വിദ്യാർഥി മുങ്ങി മരിച്ചു. അഴിക്കോട് നിർക്കടവ് പട്ടർക്കണ്ടി അരയൻ ഹൗസിൽ സുര്യസാഗർ (13) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട്​ അഞ്ചോടെയാണ്​ അപകടം.

നീർക്കടവ് കടപ്പുറത്ത്​ കുട്ടുകാരുമൊത്ത് കുളിക്കവെ ശക്തമായ കടൽ ചുഴിയിലകപ്പെടുകയായിരുന്നു. അര മണിക്കുറോളം നടത്തിയ തിരച്ചലിനൊടുവിൽ നാട്ടുകാർ കരക്കെടുത്ത്​​ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തോട്ടട എസ്.എൻ ട്രസ്​റ്റ്​ ഹൈസ്കൂൾ എട്ടാം തരം വിദ്യാർഥിയാണ്. പി.എ. സജിത്ത്, റാണി ദമ്പതികളുടെ മകനാണ്​. സഹോദരി: ശ്രിലക്ഷ്​മി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.