മാനന്തവാടി: വീട്ടുമുറ്റത്ത് പിതാവ് കാർ തിരിക്കുന്നതിനിടെ ഡോർ തുറന്ന് തെറിച്ചുവീണ രണ്ടു വയസ്സുകാരൻ അതേ വാഹനത്തിനടിയിൽപ്പെട്ട് മരിച്ചു. പാലക്കാട് ഡെപ്യൂട്ടി ടൗൺ പ്ലാനർ കമ്മന കുഴിക്കണ്ടത്തിൽ രഞ്ജിത്തിെൻറയും ഐശ്വര്യയുടെയും മകൻ സാത്വിക് ആണ് മരിച്ചത്.
മൂത്തമകൻ സാരംഗിന് അപകടത്തിൽ കൈക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു അപകടം. മൂത്തകുട്ടി വാഹനത്തിൽ കയറുന്നതിനിടെ വാഹനത്തിലുണ്ടായിരുന്ന ഇളയകുട്ടി ഡോർ തുറന്ന് തെറിച്ചുവീഴുകയായിരുന്നു. ഇതറിയാതെ പിതാവ് വാഹനം പിറകോട്ടെടുത്തപ്പോഴാണ് അപകടം.
ഇരുവരെയും മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും സാത്വിക് മരിക്കുകയായിരുന്നു. മൃതദേഹം വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.