റിഫ്ലക്ടറും ലൈറ്റുമില്ലാതെ റോഡരികിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് നാല് യുവാക്കൾക്ക് ദാരുണാന്ത്യം

ചെന്നൈ: ചെന്നൈ ഇ.സി.ആറിൽ കോവാലത്തിന് സമീപം റോഡരികിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാർ ഇടിച്ചുകയറി കോയമ്പത്തൂർ സ്വദേശികളായ നാല് യുവാക്കൾക്ക് ദാരുണാന്ത്യം. സുൽത്താൻ (23), അഷ്റഫ് മുഹമ്മദ് (22), അഖിൽ മുഹമ്മദ് (19), മുഹമ്മദ് ആഷിഖ് എന്നിവരാണ് മരിച്ചത്. കോയമ്പത്തൂർ പുതിയംപുത്തൂർ സ്വദേശികളായ ഇവർ ചെന്നൈയിലേക്ക് വരുംവഴി ബുധനാഴ്ച പുലർച്ചെയാണ് അപകടം.

ബ്രേക്ക് ഡൗണായ ലോറി റോഡ് സൈഡിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇതിന് പിന്നിലേക്കാണ് കാർ ഇടിച്ചുകയറിയത്. ലോറിക്ക് റിഫ്ലക്ടറുകളോ ലൈറ്റുകളോ ഉണ്ടായിരുന്നില്ല. അപകടത്തിൽ കാർ പൂർണമായും തകരുകയും യുവാക്കൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. ക്രെയിൻ സഹായത്തോടെ ഏറെ പണിപ്പെട്ടാണ് ലോറിക്കടിയിൽ കുടുങ്ങിയ കാർ പുറത്തെടുത്ത് യുവാക്കളെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ, എല്ലാവരും മരിക്കുകയായിരുന്നു.

സംഭവത്തിൽ ലോറി ഡ്രൈവർ രംഗനാഥനെ (55) പൊലീസ് അറസ്റ്റ് ചെയ്തു. റിഫ്ലക്ടറുകളോ മറ്റ് അടയാളങ്ങളോ ഇല്ലാതെ ലോറി റോഡരികിൽ നിർത്തിയിട്ട് അപകടം വരുത്തിയതിനാണ് കേസ്. 

Tags:    
News Summary - 4 youth from Coimbatore killed in ECR accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.