ലഖ്നോ: യു.പിയിലെ അംറോഹ ജില്ലയിൽ ഒരു കുടുംബത്തിലെ അഞ്ചു കുട്ടികളെ ശ്വാസം മുട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഗുരുതരാവസ്ഥയിലായ രണ്ടുപേരെ ആശുപത്രിയിലേക്ക് മാറ്റി. വീട്ടിൽ രാത്രി കത്തിച്ചുവെച്ച കൽക്കരി ഹീറ്ററിൽ നിന്നുള്ള പുക ശ്വസിച്ചതാണ് മരണ കാരണം.
കുടുംബാംഗങ്ങൾ അവരുടെ മുറികളിൽ കൽക്കരി ഹീറ്ററുണ്ടായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് കുടുംബത്തിലെ ഏഴുപേർ ഉറങ്ങാനായി മുറികളിലേക്ക് പോയത്. ചൊവ്വാഴ്ച വൈകുന്നേരമായിട്ടും വീടിന്റെ വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് അയൽവാസികൾക്ക് സംശയം തോന്നി. തുടർന്ന് ബലമായി വീടിന്റെ വാതിൽ ചവിട്ടിത്തുറന്ന് അകത്തുകയറുകയായിരുന്നു. അപ്പോഴാണ് അഞ്ചുപേർ മരിച്ചുകിടക്കുന്നതായി കണ്ടെത്തിയത്.
റഹീസുദ്ദീൻ ആണ് വീട്ടുടമ. റഹീസിദ്ദീന്റെ മൂന്നു മക്കളും ബന്ധുക്കളുടെ രണ്ട് മക്കളുമാണ് മരിച്ചത്. റഹീസുദ്ദീന്റെ ഭാര്യയുടെയും മകന്റെയും നില ഗുരുതരമാണ്. സംഭവത്തിൽ വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
അഗ്നിത്തിരി അഥവ കൽക്കരിഹീറ്റർ കത്തിക്കുന്നതിലൂടെ അപകടകരമായ കാർബൺ മോണോക്സൈഡ് ആണ് പുറത്തുവരുന്നത്. അടച്ചിട്ട മുറിയിൽ ഇത് കത്തിച്ചുവെച്ചാൽ ഓക്സിജൻ ലഭിക്കില്ല. അത് ശ്വാസംമുട്ടിലേക്ക് നയിക്കും. മരണവും സംഭവിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.