കണിച്ചുകുളങ്ങരയിൽ വാഹനാപകടത്തിൽ മണ്ണഞ്ചേരി സ്വദേശിയായ യുവാവ് മരിച്ചു

മണ്ണഞ്ചേരി: ഗുഡ്സ് വാഹനവും ടോറസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 22ാം വാർഡ് ദാറുൽ ഹുദാക്ക് സമീപം കണിച്ചുകാട് സലീമിന്റെ (വല്ലാടൻ കുഞ്ഞുമോൻ) മകൻ സബീർ സലീമാണ് (27) മരിച്ചത്.

വാഹനത്തിൽ ഉണ്ടായിരുന്ന ബംഗാൾ സ്വദേശി നന്ദു ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ ആറരയോടെ കണിച്ചുകുളങ്ങരയിലായിരുന്നു അപകടം. സബീർ സലീം ഓടിച്ചിരുന്ന ഗുഡ്സ് വാഹനത്തിലേക്ക് ടോറസ് ഇടിച്ചാണ് അപകടമുണ്ടായത്.

സബീറിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തുടർ നടപടികൾക്കായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ടോറസ് ചെത്തി ഹാർബറിലേക്ക് കല്ലുമായി പോകുകയായിരുന്നു. ടി.കെ ഏജൻസീസ് ജീവനക്കാരാനായ സബീർ കോഴികളെ കടയിൽ കൊടുത്തതിന് ശേഷം മടങ്ങി വരുമ്പോൾ ആയിരുന്നു അപകടം. ബുഷ്‌റ ബീവി ആണ് ഷബീറിന്റെ മാതാവ്. ഭാര്യ: ഷാഹിദ. മകൻ:ഐദിൻ സഫ്രാൻ (ഒന്നര വയസ്).

Tags:    
News Summary - A young man died in a car accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.