കാറിലിടിച്ച് നിയന്ത്രണം വിട്ട ഓട്ടോ ബസിലിടിച്ചു; ഒരു മരണം

തിരുവല്ല: ടി.കെ റോഡിലെ തോട്ടഭാഗത്ത് കാറിലിടിച്ച് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ബസിലിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.

ഓട്ടോറിക്ഷ ഡ്രൈവറായ ഇരവിപേരൂർ മേപ്പുറത്ത് വീട്ടിൽ മോഹൻ കുമാർ (56) ആണ് മരിച്ചത്. ഓട്ടോറിക്ഷയിൽ സഞ്ചരിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളികളായ മൂന്ന് പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. തിങ്കളാഴ്ച ഉച്ചക്കുശേഷം മൂന്നരയോടെ തോട്ടഭാഗം ജങ്ഷന് സമീപത്തായിരുന്നു അപകടം.

ടി.കെ റോഡിലേക്ക് പ്രവേശിക്കുകയായിരുന്ന കാറിൽ കോഴഞ്ചേരി ഭാഗത്ത് നിന്നു വന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോ എതിർ ദിശയിൽ നിന്നു വന്ന ബസിലും ഇടിച്ചു. അപകടത്തിൽ പരിക്കേറ്റവരെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - Accident; auto driver died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.