ജമാൽ

ഓട്ടോ നിർത്തുന്നതിനിടെ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു

ചെങ്ങമനാട്: ദേശീയപാത ദേശം പറമ്പയം പാലത്തിൽ യാത്രക്കാരിക്കിറങ്ങാൻ ഓട്ടോ ഒതുക്കുന്നതിനിടെ ഡ്രൈവർ റോഡിൽ വീണ് മരിച്ചു. ആലുവ മുപ്പത്തടം എരമം ആലിയം വീട്ടിൽ പരേതനായ അടിമയുടെ മകൻ എ.എ.ജമാലാണ് (54) മരിച്ചത്.

ആലുവ ബൈപാസ് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായ ജമാൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് ഓട്ടം പോകുന്നതിനിടെ ബുധനാഴ്ച രാവിലെ 10.20ഓടെയായിരുന്നു അപകടം. ഓട്ടോക്ക് പിറകിൽ ബസ് വരുന്നത് കണ്ട് ബസിൽ കയറാൻ യാത്രക്കാരി ഓട്ടോ നിർത്താൻ ആവശ്യപ്പെട്ടു. അതോടെ ഓട്ടോ ഒതുക്കുന്നതിനായി ജമാൽ പിറകിലേക്ക് നോക്കിയതോടെ ഓട്ടോ നിയന്ത്രണം വിടുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

മറിഞ്ഞ ഓട്ടോയിൽ നിന്ന് റോഡിൽ തെറിച്ചു വീണ ജമാലിനെ ദേശം കുന്നുംപുറം സി.എ.ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സഫിയ. മകൻ: ജുബിൽ. മരുമകൾ: റിഷാന.


Tags:    
News Summary - auto driver died in an accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.