ഫിറോസബാദ്: ഉത്തർപ്രദേശിലെ ഫിറോസബാദിൽ പടക്കനിർമാണ ശാലയിലുണ്ടായ പൊട്ടിത്തെറിയിൽ നാലുപേർ മരിച്ചു. മരിച്ചവരിൽ മൂന്നുവയസുള്ള പെൺകുട്ടിയും സ്ത്രീയുമുണ്ട്. ഫിറോസബാദിലെ നൗഷേരയിൽ ചൊവ്വാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. സ്ഫോടനത്തിൽ കെട്ടിടം തകർന്നു. കെട്ടിടത്തിൽ വൻതോതിൽ പടക്കങ്ങൾ സൂക്ഷിച്ചിരുന്നു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് പത്തുപേരെ രക്ഷപ്പെടുത്തി. പരിക്കേറ്റ ആറുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനയച്ചു.
കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ആരും കുടുങ്ങിയിട്ടില്ലെന്ന് ഉറപ്പാക്കാൻ തിരച്ചിൽ തുടരുകയാണ്. അഗ്നിരക്ഷ സേന, ദുരന്തനിവാരണ സേന എന്നിവയും സ്ഥലത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.