മുകേഷ് കുമാർ

റോഡിൽ ചോര വാർന്ന നിലയിൽ കണ്ടെത്തിയ ബൈക്ക് യാത്രികൻ മരിച്ചു

റാന്നി: ഇടമൺ-അത്തിക്കയം റോഡിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. റാന്നി പഴവങ്ങാടി മന്ദമരുതി തെക്കേത്തെരുവിൽ മധുവിന്‍റെ മകൻ മുകേഷ് കുമാർ എം. (36) ആണ് മരിച്ചത്. തോമ്പിക്കണ്ടം ആൻ്റണി മുക്കിനു സമീപം ബുധനാഴ്ച രാത്രി ഒൻപതരയോടെ റോഡിൽ പരിക്കേറ്റ് ചോര വാർന്നു കിടക്കുന്നത് കണ്ട യാത്രക്കാരും നാട്ടുകാരും ചേർന്ന് റാന്നി താലൂക്കാശുപത്രിയിൽ എത്തിച്ചിരുന്നു.

അവിടെ നിന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോകുംവഴി നില വഷളായി. തുടർന്ന് പാമ്പാടി താലൂക്കാശുപത്രിയിലേക്കുള്ള വഴിമധ്യേ പതിനൊന്നു മണിയോടെ മരിക്കുകയായിരുന്നു.

മഴയിൽ ബൈക്ക് തെന്നിമാറി തല പോസ്റ്റിലിടിക്കുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. പോസ്റ്റിൽ ചോര കണ്ടതായി പൊലീസ് പറഞ്ഞു. കാലിൽ വലിയ മുറിവുമുണ്ട്. ഡ്രൈവറാണ് മുകേഷ് കുമാർ. ഭാര്യയും മക്കളുമുണ്ട്. വെച്ചൂച്ചിറ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

Tags:    
News Summary - bike accident death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.