എം.ടി. ഷിജു

ബംഗളൂരുവിൽ ബൈക്കപകടം; തെറിച്ചുവീണ മലയാളി ലോറികയറി മരിച്ചു

ബംഗളൂരു: ബൈക്കില്‍നിന്ന് തെറിച്ചുവീണ മലയാളി പിറകെ വന്ന ലോറികയറി മരിച്ചു. നഗരത്തിൽ പീനിയയിലെ റോഡിൽ കുഴിയില്‍വീണ് നിയന്ത്രണംവിട്ടാണ് അപകടം. ബാറ്റ പീനിയ യൂനിറ്റിലെ ഡിപ്പോ അസിസ്റ്റന്റും കോഴിക്കോട് വെള്ളിപറമ്പ് കുറ്റിക്കാട്ടൂര്‍ കുയ്യലില്‍ പുരുഷോത്തമന്‍ നായരുടെ മകനുമായ എം.ടി. ഷിജു (46) ആണ് മരിച്ചത്.

ബൈക്കിൽ കൂടെയുണ്ടായിരുന്ന ഡിപ്പോ മാനേജർ കോഴിക്കോട് സ്വദേശി പ്രശാന്ത് നായർക്ക് (39) പരിക്കേറ്റു. ഇയാൾ ബംഗളൂരുവിൽ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. തിങ്കളാഴ്ച രാത്രി പത്തോടെ പീനിയ എന്‍.ടി.ടി.എഫ് സര്‍ക്കിളിലായിരുന്നു അപകടം. ബൈക്ക് ഓടിച്ചിരുന്ന ഷിജു അപകടസ്ഥലത്തുതന്നെ മരിച്ചു.

രാത്രിഭക്ഷണം കഴിച്ചശേഷം ഇരുവരും വീണ്ടും ഓഫിസിലേക്ക് പോകവെയാണ് അപകടമെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ഷിജുവിന്റെ കുടുംബം നാട്ടിലാണ്. ഭാര്യ: ഷൈനി. മകള്‍: നിലീന. മൃതദേഹം സപ്തഗിരി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. ആശുപത്രി നടപടികള്‍ക്ക് എ.ഐ.കെ.എം.സി.സി പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി. 

Tags:    
News Summary - Bike accident in Bangalore; Malayali died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.