മാഹി: അഴിയൂർ അണ്ടിക്കമ്പനിക്കു സമീപം ദേശീയ പാതയിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ച് യുവാവ് മരിച്ചു. തലശ്ശേരി പെരിങ്ങളം ടീച്ചർ ബസസ്റ്റോപ്പിനു സമീപം പരത്തിൽ നിവാസിൽ നിഖിലേഷാണ് (40) മരിച്ചത്.
ശനിയാഴ്ച രാത്രി 8.15നാണ് സംഭവം. മാഹി ഭാഗത്തുനിന്ന് വടകരയിലേക്കു പോകുന്ന വഴി ബൈക്ക് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു.
ഉടൻ മാഹി ഗവ. ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പി.ജി കാർഡ് നെറ്റ്വർക്ക് ജീവനക്കാരനാണ്. മോഹനൻ-മീനാക്ഷി ദമ്പതികളുടെ മകനാണ്. ഭാര്യ: റീത്തു. മകൻ: ദച്ച് ധാർമിക്. സഹോദങ്ങൾ: നിഷില, നിഖില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.