ബൈക്ക് പോസ്റ്റിലിടിച്ച്​ പരിക്കേറ്റയാൾ മരിച്ചു

തിരുവല്ല: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മാന്നാർ സ്വദേശി മരിച്ചു. മാന്നാർ കുരട്ടിക്കാട് നോവ വീട്ടിൽ പരേതനായ എ.പി ഗോപാലകൃഷ്ണൻ നായരുടെ മകൻ സുധീഷ് കുമാർ (42 ) ആണ് മരിച്ചത്. ഈ മാസം 19ന്​ രാത്രി 12 മണിയോടെ തിക്കപ്പുഴയ്ക്ക് സമീപമായിരുന്നു അപകടം.

സുധീഷ് സഞ്ചരിച്ചിരുന്ന ബൈക്ക് വൈദ്യുത പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരതര പരിക്കേറ്റ് പരുമല സെന്‍റ്​ ഗ്രീഗോറിയോസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുധീഷ് ചൊവ്വാഴ് ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ മരണപ്പെടുകയായിരുന്നു.

അവിവാഹിതനായ സുധീഷ് മാന്നാറിൽ ടെയിലറിംഗ് ഷോപ്പ് നടത്തുകയായിരുന്നു. മാതാവ് : ഓമനയമ്മ, പരേതയായ സിന്ധു സഹോദരിയും സുരേഷ് സഹോദരനുമാണ്. സംസ്കാരം പിന്നീട്.

Tags:    
News Summary - bike hit the post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.