പുനലൂർ: ടെമ്പോ വാൻ ഇടിച്ചു പാതയിൽ വീണ തമിഴ്നാട് സ്വദേശിയായ ബൈക്ക് യാത്രികൻ ലോറി കയറി മരിച്ചു. ചെങ്കോട്ട കാമരാജ് കോളനിയിൽ മുരുകൻ (50) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ ഒമ്പതോടെ ദേശീയപാതയിൽ ആര്യങ്കാവ് ആനച്ചാടി പാലത്തിന് സമീപമായിരുന്നു അപകടം. മരപ്പണിക്കാരനായ മുരുകൻ പുനലൂർനിന്ന് ബൈക്കിൽ ചെങ്കോട്ടയിലെ വീട്ടിലേക്ക് പോകവെയാണ് അപകടത്തിലായത്. മുന്നിലുണ്ടായിരുന്ന പാൽ കയറ്റിയ ടെമ്പോ വാൻ പെട്ടെന്ന് ബ്രേക്കിട്ട് പാതയിൽ നിർത്തിയപ്പോൾ ബൈക്ക് അപകടത്തിൽപെടുകയായിരുന്നു. ടെമ്പോയുടെ പിന്നിലിടിച്ച് ബൈക്കിൽനിന്ന് മുരുകൻ തെറിച്ചു പാതയിൽ വീണു. ഈ സമയം എതിരെ വന്ന സിമന്റ് ലോറിയുടെ പിറകിലെ ടയർ മുരുകന്റെ തലയിലൂടെ കയറിയിറങ്ങി തൽക്ഷണം മരിച്ചു. മുരുകന് ഭാര്യയും ഒരു മകനുമുണ്ട്.
അപകടത്തിനിടയാക്കിയ ഇരുവാഹനങ്ങളും ഡ്രൈവർമാരെയും തെന്മല പൊലീസ് കസ്റ്റഡിയിൽ എടുത്തു. മൃതദേഹം പുനലൂർ താലൂക്കാശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.