ഫ്രഞ്ച്​ കോടീശ്വരനും റഫേൽ ഉടമയുമായ ഒലിവർ ഡസോ എം.പി ഹെലികോപ്​ടർ അപകടത്തിൽ മരിച്ചു

പാരിസ്​: ഫ്രഞ്ച് കോടീശ്വരനും പാർലമെന്‍റംഗവുമായ ഒലിവർ ഡസ്സോ (69) ഹെലികോപ്ടർ അപകടത്തിൽ മരിച്ചു. വടക്കൻ ഫ്രാൻസിലെ നോർമാണ്ടി കാലഡോസിൽ ഞായറാഴ്ചയായിരുന്നു അപകടം.

റഫേൽ യുദ്ധവിമാനമടക്കം നിർമിക്കുന്ന ഫ്രഞ്ച് വിമാന നിർമ്മാണ കമ്പനിയായ ഡസോ ഏവിയേഷന്‍റെ ഉടമകളിലൊരാളാണ്​. ഡസോ ഏവിയേഷൻ സ്ഥാപകനായ മാഴ്​സെൽ ഡസോയുടെ ചെറുമകനും സെർജ് ഡസോയുടെ മകനുമായിരുന്നു ഒലിവർ. കുടുംബത്തിന്‍റെ ഉടമസ്​ഥതയിലുള്ള ഡസോ ഗ്രൂപ്പിന്‍റെ സ്​ട്രാറ്റജി, ഡലപ്​മെന്‍റ്​ പ്രസിഡൻറായിരുന്നു അദ്ദേഹം.

ഒലിവറിന്‍റെ വിയോഗത്തിൽ ഫ്രഞ്ച്​ പ്രസിഡന്‍റ്​ ഇമ്മാനുവൽ മാക്രോൺ ആദരാഞ്​ജലി അർപ്പിച്ചു. "ഒലിവർ ഫ്രാൻസിനെ സ്നേഹിച്ചു. വ്യവസായ സംരംഭകൻ, ക്യാപ്റ്റൻ, നിയമ നിർമ്മാതാവ്, വ്യോമസേന റിസർവ് കമാൻഡർ തുടങ്ങിയ മേഖലകളിൽ വിലമതിക്കാനാകാത്ത സേവനമാണ്​ അ​​ദ്ദേഹം കാഴ്ചവെച്ചത്​. അദ്ദേഹത്തിന്‍റെ പെട്ടെന്നുള്ള വിയോഗം തീരാനഷ്ടമാണ്. കുടുംബത്തിന്‍റെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു" -മാക്രോൺ ട്വീറ്റ്​ ചെയ്​തു.

പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമൊപ്പം വെള്ളിയാഴ്ച പാരീസിനടുത്ത്​ നടന്ന പൊതു ചടങ്ങിലാണ്​ അദ്ദേഹം അവസാനം പ​ങ്കെടുത്തത്​. 2002 മുതൽ ലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ പാർലമെന്‍റംഗമാണ്​. രണ്ട് സഹോദരങ്ങളും സഹോദരിയുമുണ്ട്​. 

Tags:    
News Summary - Billionaire French politician Olivier Dassault, of Rafale fame, dies in helicopter crash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.