പന്തളം എം.സി റോഡിൽ കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം, ഇൻസൈറ്റിൽ കോതമംഗലത്തുണ്ടായ അപകടത്തിൽ മരണപ്പെട്ട അമാനുദ്ധീൻ, മുഹമ്മദ് സാജിദ്

പന്തളത്തും കോതമംഗലത്തും വാഹനാപകടം; മൂന്ന് മരണം

പന്തളം : എം.സി റോഡിൽ കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.തിരുവനന്തപുരം, പട്ടം, വൃന്ദാവൻ ഗാർഡൻസിൽ ജോസഫ് ഈപ്പൻ (66) ആണ് അപകടത്തിൽ മരിച്ചത്. കരുനാഗപ്പള്ളി സ്വദേശി അബി (32) ആണ് വാഹനം ഓടിച്ചത്. ഇയാൾക്ക് പരിക്കുകളോടെ അടൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ ഏഴിന് എം.സി റോഡിൽ കുരമ്പാല അമൃത സ്കൂളിലെ സമീപമായിരുന്നു അപകടം. പന്തളത്തു നിന്നും തിരുവനതപുരത്തെക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസും പന്തളം ഭാഗത്തേക്ക് വന്ന കാറുമാണ് കൂട്ടിയിടിച്ചത്. കാർ ബസിനുള്ളിലേക്ക് ഇടിച്ചു കയറി. കാറിൻ്റെ പിൻ സീറ്റിൽ ഇരുന്ന ആൾ മരണപ്പെട്ടു. ഡ്രൈവർക്ക് കാര്യമായ പരിക്കില്ല. അപകടത്തെ തുടർന്ന് കാറിൽ കുരിങ്ങി കടന്നവരെ അടൂരിലെത്തിയ അഗ്നി രക്ഷ സേനയും നാട്ടുകാരും ചേർന്ന് കാറ് പൊളിച്ച് പുറത്തിറക്കുകയായിരുന്നു.

കോതമംഗലം: ആലുവ നെല്ലിക്കുഴി, കമ്പനിപ്പടിയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു.വൈപ്പിൻ എടവനക്കാട് അഴിവേലിയ്ക്കത്ത് പരേതനായ അബ്ദുൽ ജബ്ബാറിൻ്റെ മകൻ അമാനുദ്ദീൻ (28), ഒപ്പമുണ്ടായിരുന്ന എടവനക്കാട് വലിയ വീട്ടിൽ അബ്ദുൽ മജീദിൻ്റെ മകൻ മുഹമ്മദ് സാജിദ് (24) എന്നിവരാണ് മരിച്ചത്.സമീപത്തെ കാനയിൽ തെറിച്ച് വീണ് കിടക്കുന്ന നിലയിലായിരുന്നു ഇവരെ കണ്ടെത്തിയത്.

രണ്ട് ദിവസം മുമ്പ് വീടുകളിൽ നിന്നും വിനോദ യാത്രയ്ക്കായി പുറപ്പെട്ട ഇവർ മടങ്ങും വഴിയാണ് അപകടം. കോതമംഗലത്ത് നിന്ന് ഭക്ഷണം കഴിച്ച് എടവനക്കാട്ടേക്ക് പോകവെയാണ് അപകടത്തിൽപ്പെട്ടത്.ഞായറാഴ്ച്ച പുലർച്ചെ നാല് മണിയോടെ ബൈക്ക് പാതയോരത്ത് മറിഞ്ഞ് കിടക്കുന്നത് കണ്ട് ഇതുവഴിയെത്തിയവർ നടത്തിയ തെരച്ചിലിലാണ് ഇവരെ കാനയിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് വിവരം അറയിച്ചത് പ്രകാരം സ്ഥലത്തെത്തിയ പൊലീസ് സംഘം അഗ്നി രക്ഷാ സേനയെ വിളിച്ചു വരുത്തുകയായിരുന്നു.നാട്ടുകാരും അഗ്നി രക്ഷ സംഘവും ഇരുവരെയും കോതമംഗലത്തെ ആശുപത്രികളിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.

Tags:    
News Summary - Car accident in Pandalam and Kothamangalam; Three deaths

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.