ലഖ്നോ: ഉത്തർപ്രദേശിൽ ശനിയാഴ്ച രാത്രി വൈകി ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ ഒരു കുട്ടിയടക്കം എട്ടുപേർ മരിച്ചു. കാർ ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചാണ് എട്ടുപേരുടെ ജീവൻ പൊലിഞ്ഞത്.
സെൻട്രൽ ലോക്ക് ചെയ്‌ത നിലയിലായിരുന്നു കാർ. അതിനാൽ അപകടമുണ്ടായപ്പോൾ കാർ തുറക്കാൻ സാധിച്ചില്ല. ബറേലിയിൽ നിന്നുള്ളവരാണ് മരിച്ചവർ. പഞ്ചറായതിനെ തുടർന്ന് കാർ എതിർപാതയിലേക്ക് മറിഞ്ഞ് ട്രക്കിൽ ഇടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും കാറിന് തീപിടിച്ചിരുന്നുവെന്ന് അവർ പറഞ്ഞു.
വിവാഹത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്നവരുടെ യാത്രയാണ് അന്ത്യയാത്രയായത്. എല്ലാവരുടെയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. അമിത വേഗതയിലായിരുന്നു കാർ എന്നാണ് റിപ്പോർട്ട്. ഡിവൈഡറിന്റെ ഒരു ഭാഗം തകർത്താണ് കാർ മറുവശത്തേക്ക് എത്തിയതെന്ന് ദൃക്സാക്ഷികളുടെ മൊഴി. സുമിത് ഗുപ്ത എന്ന പലചരക്ക് കടയുടമയുടേതാണ് കാർ. ഇത് അപകടത്തിൽ പെട്ട കുടുംബത്തിന് തൽകാലത്തേക്ക് നൽകിയതാണ്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.