ചെങ്ങന്നൂർ: മകളുടെ 28 കെട്ട് നിശ്ചയിച്ചതിന്‍റെ തലേദിവസം പിതാവ് ബൈക്കപകടത്തിൽ മരിച്ചു. ആലപ്പുഴ ചെറിയനാട് ചെറുവല്ലൂർ മഠത്തിൽ കിഴക്കേതിൽ വീട്ടിൽ ഉണ്ണി ജി. നായർ (33) ആണ് മരിച്ചത്. ഉണ്ണി സഞ്ചരിച്ച ബൈക്ക് മതിലിൽ ഇടിച്ചാണ് അപകടം.
മകൾ ജനിച്ച് 28ാം ദിനമായ ഞായറാഴ്ച ചടങ്ങ് നടത്താൻ നിശ്ചയിച്ചിരുന്നതാണ്. കഴിഞ്ഞ ദിവസം രാത്രിയിൽ വെൺമണി വരമ്പൂർ ജങ്ഷനു സമീപത്തുവെച്ച് ബൈക്ക്് നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു. തലക്കു ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ആദ്യം കൊല്ലക്കടവിലും പിന്നീട് പരുമലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാവിലെയോടെ മരിക്കുകയായിരുന്നു.
ഗൾഫിലായിരുന്ന ഉണ്ണി രണ്ടു വർഷമായി നാട്ടിലാണുണ്ടായിരുന്നത്. ഭാര്യ: അശ്വതി. സംസ്കാരം തിങ്കളാഴ്ച രാവിലെ വീട്ടുവളപ്പിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.