പയ്യോളി: റോഡിലെ കുഴി വെട്ടിക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്കിൽ നിന്നും തെറിച്ച് വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം. അയനിക്കാട് ചുള്ളിയിൽ രാജന്റെ ഭാര്യ ഷൈലജ (52)യാണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ ഒമ്പതോടെ കിഴൂർ തുറശ്ശേരികടവിന് സമീപം ഉല്ലാസ് നഗറിലാണ് അപകടമുണ്ടായത്. മകളുടെ വീടിന്റെ തറക്കല്ലിടലിന് മകന്റെ കൂടെ ബൈക്കിൽ പോകുമ്പോൾ ആയിരുന്നു അപകടം. റോഡിലെ കുഴി വെട്ടിച്ചെടുക്കുന്നതിനിടെ ഷൈലജ ബൈക്കിൽ നിന്ന് തെറിച്ചു വീഴുകയായിരുന്നു.
ഉടൻ വടകര സഹകരണ ആശുപത്രിയിലും തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. മക്കൾ: സനൂപ്, ഷൈജ, വിഘ്നേഷ്. മരുമക്കൾ: അഖിന, വിജീഷ്. മൃതദേഹം ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടിന് വീട്ടുവളപ്പിൽ സംസ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.