പിതാംബരന്‍

കോട്ടയത്ത് ഗൃഹനാഥൻ മിന്നലേറ്റ് മരിച്ചു; വീടിന്റെ തിണ്ണയില്‍ ഇരിക്കുമ്പോഴാണ് മിന്നലേറ്റത്

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ ഗൃഹനാഥൻ മിന്നലേറ്റ് മരിച്ചു. തമ്പലക്കാട് തേക്കടക്കവല മറ്റത്തില്‍ പിതാംബരന്‍ (64) ആണ് മരിച്ചത്. വീടിന്റെ തിണ്ണയില്‍ ഇരിക്കുമ്പോഴാണ് മിന്നലേറ്റത്. വൈകീട്ടാണ് സംഭവം. ഈ സമയം പിതാംബരന്‍ വീട്ടിൽ തനിച്ചായിരുന്നു.

തൊട്ടടുത്ത വീട്ടില്‍ നിന്ന് മകളുടെ മകന്‍ വീട്ടിലെത്തിയപ്പോളാണ് കസേരയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇടിമിന്നലില്‍ വീടിന്റെ ഇലക്ട്രിക് വയറിങ്ങും ഉപകരണങ്ങളും വീടിന്റെ ഭിത്തിയും തറയും നശിച്ചിരുന്നു.

Tags:    
News Summary - Householder killed by lightning in Kottayam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-18 05:50 GMT