തിരുവങ്ങൂരിലെ അപകട സ്ഥലത്ത് അഗ്നി സുരക്ഷ സേന എത്തിയപ്പോൾ

ഒരു വർഷത്തിനുള്ളിൽ ഈ റോഡിൽ പൊലിഞ്ഞത്​ 28 ജീവനുകൾ

കൊയിലാണ്ടി: കോഴിക്കോട്​ കൊയിലാണ്ടി മേഖലയിലെ റോഡ് കുരുതിക്കളമാകുന്നു. പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു വർഷത്തിനിടെ 28 പേർക്കാണ്​ ജീവൻ നഷ്ടമായത്​. പരിക്കേറ്റവർ അനവധി. കുടുംബത്തിന്‍റെ ആശ്രയങ്ങളും പ്രതീക്ഷകളുമാണ് റോഡിൽ പൊലിഞ്ഞത്​.

റോഡ് സുരക്ഷ കടലാസിലും വാഗ്​ദാനങ്ങളിലും ഒതുങ്ങി.ഇരു ചക്രവാഹന യാത്രികരാണ് അപകടത്തിൽ പെട്ടവരിൽ കൂടുതലും.

അവസാന ചൊവ്വാഴ്ച ഇരുചക്ര യാത്രക്കാരനായ യുവാവിൻ്റെ ജീവനാണ് പൊലിഞ്ഞത്. അപകടങ്ങൾ പെരുകുമ്പോഴും കാരണം കണ്ടെത്തി പരിഹരിക്കുന്നതിൽ അധികൃതർ ശ്രദ്ധിക്കുന്നില്ല. അനുദിനം വാഹനങ്ങൾ പെരുകുകയാണ്.

എന്നാൽ ട്രാഫിക് സംവിധാനങ്ങളും സുരക്ഷയുമൊക്കെ അനുദിനം അവതാളത്തിലാകുകയാണ്. പെട്ടെന്നുതന്നെ കണ്ടെത്താവുന്ന അപാകതകൾ  പോലും പരിഹരിക്കാതെ ഉറക്കം തൂങ്ങുകയാണ് അധികൃതർ. റോഡരുകുകളിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ പോലും ശ്രമമില്ല. പൊന്തക്കാടുകൾ വെട്ടിമാറ്റുന്നില്ല. പ്രതലത്തിൽ നിന്ന് ഏറെ ഉയർന്നു നിൽക്കുന്ന റോഡും അപകടത്തിനു കാരണമാണ്. മഴ ശക്തമാകുമ്പഴേക്കും കുണ്ടും കുഴിയുമായി തീരുന്ന റോഡും മറ്റൊരു കാരണമാണ്.

Tags:    
News Summary - In one year, 28 lives were lost on this road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.