കുമ്പള: മുംബൈയിൽ വാഹനാപകടത്തിൽ കാസർകോട് കയ്യാർ സ്വദേശി മരിച്ചു. കയ്യാറിലെ പരേതനായ മാഴ്‌സൽ - ലീന ക്രാസ്റ്റ ദമ്പതികളുടെ മകന്‍ റൂബന്‍ ചാള്‍സ് ക്രാസ്റ്റ (39) ആണ് മരിച്ചത്. മുംബൈയില്‍ വ്യാപാരിയായ റൂബന്‍ ബൈക്കിൽ ജോലി സ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അപകടം.
ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് റോഡിലേക്ക് തെറിച്ചുവീണ ചാള്‍സ് ക്രാസ്റ്റയുടെ ദേഹത്ത് ട്രക്ക് കയറിയിറങ്ങുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
മൂന്ന് മാസം മുമ്പാണ് ചാള്‍സ് ക്രാസ്റ്റ അവസാനമായി നാട്ടിൽ വന്നത്. ഭാര്യ: പ്രജ്ന. മകള്‍ റീവ. സഹോദരങ്ങള്‍: ഷാലെറ്റ്, ജീവന്‍, ബ്രയാന്‍, പ്രമീള, റോഷന്‍, ജാനറ്റ്, ശര്‍മിള.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.