ബസും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ മരിച്ചു

വാടാനപ്പള്ളി: തൃത്തല്ലൂരിൽ മീൻചന്ത സ്റ്റോപ്പിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ച 1.20നാണ് അപകടം.

കൊടുങ്ങല്ലൂരിൽ നിന്നും നിന്ന് ഗുരുവായൂരിലേക്ക് പോകുകയായിരുന്ന ബനാസിനി ബസും, എതിരെ വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ലോറി ഡ്രൈവർ തമിഴ്നാട് ഈറോഡ് സ്വദേശി അരുൺ (35) ആണ്

മരിച്ചത്. ബസിലുണ്ടായിരുന്ന പതിനഞ്ചോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ സഹചാരി സെന്റർ ആംബുലൻസ്, വാടാനപ്പള്ളി ആക്ട്സ്, ടോട്ടൽ കെയർ, മെക്സിക്കാന തുടങ്ങി ആംബുലൻസുകളിൽ ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിലും, ഗുരുതരമായി പരിക്കേറ്റ ലോറി ഡ്രൈവറെ തൃശൂരിലെ അശ്വിനി ആശുപത്രിയിലും എത്തിച്ചു. ഡ്രൈവർ പിന്നീട് മരിക്കുകയായിരുന്നു.

നിയന്ത്രണംവിട്ട ലോറി എതിരെ വന്ന ബസ്സിലും, മരത്തിലും ഇടിക്കുകയായിരുന്നു. തൃപ്രയാറിൽ നിന്ന് ഫയർഫോഴ്സ് എത്തി ലോറിയുടെ മുൻഭാഗം വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. വാടാനപ്പള്ളി പൊലീസ് സ്ഥലത്തെത്തി. ക്രെയിൻ കൊണ്ട് ലോറിയും ബസും മാറ്റിയാണ് വാഹന ഗതാഗതം പുന:സ്ഥാപിച്ചത്.

Tags:    
News Summary - lorry driver died in road accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.