തീർഥാടകർ സഞ്ചരിച്ചിരുന്ന ട്രാവലർ വാൻ ഇടിച്ച് ബൈക്ക്​ യാത്രികന്​ ദാരുണാന്ത്യം

കൊട്ടാരക്കര: ആന്ധ്രാ സ്വദേശികളായ അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന ട്രാവലർ വാൻ ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം. കരിക്കം ബ്രൈറ്റ് ഹൗസിൽ മാത്യു തോമസ് (31) ആണ് മരിച്ചത്.

വൈകിട്ട് നാലരക്ക് എം. സി റോഡിൽ ലോവർ കരിക്കത്തിന് സമീപമായിരുന്നു അപകടം. ഇട റോഡിൽ നിന്നും എം.സി റോഡിലേക്ക് ഇറങ്ങിയ മാത്യു തോമസ് സഞ്ചരിച്ചിരുന്ന ബൈക്കിനെ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ട്രാവലർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബൈക്കിൽ നിന്നും തെറിച്ചു വീണ് തലയ്ക്കു ഗുരുതര പരിക്കേറ്റ മാത്യു തോമസിനെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഭാര്യ: അഞ്ജിത. മകൾ :ആൻഡ്രിയ

Tags:    
News Summary - man dies in an accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.