ആലപ്പുഴ: മകൻ ഓടിച്ച ബൈക്കിന് പിന്നിലിരുന്ന് സഞ്ചരിക്കവെ പർദ ടയറിൽ ചുറ്റി തെറിച്ചുവീണ് മാതാവിന് ദാരുണാന്ത്യം. ആലപ്പുഴ ഇല്ലിക്കൽ പുരയിടം പൂപ്പറമ്പിൽ ഹൗസ് ഓട്ടോഡ്രൈവർ ഹസീമിെൻറ ഭാര്യ സെലീനയാണ് (36) മരിച്ചത്.
വ്യാഴാഴ്ച വൈകീട്ട് 4.30ന് കുതിരപ്പന്തി ഷൺമുഖവിലാസം അമ്പലത്തിനുസമീപമായിരുന്നു അപകടം. മകൻ അജ്മലിനൊപ്പം പോകുേമ്പാഴായിരുന്നു അപകടം. തെറിച്ചുവീണ് ഗുരുതര പരിക്കേറ്റ ഇവരെ ആലപ്പുഴ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഖബറടക്കം വെള്ളിയാഴ്ച വൈകീട്ട് നാലിന് പടിഞ്ഞാറെ ഷാഫി ജമാഅത്ത് ഖബർസ്ഥാനിൽ. മക്കൾ: അജ്മൽ, ഇസാന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.