നേമം: സ്കൂട്ടർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. നരുവാമൂട് സ്റ്റേഷൻ പരിധിയിൽ മുക്കംപാലമൂട് അമ്മാനിമല ശാലു നിവാസിൽ സജി-അനിത ദമ്പതികളുടെ മകൻ ശരത്ത് (18) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി മുടവൂർപ്പാറയ്ക്ക് സമീപമായിരുന്നു അപകടം.
ശരത്ത് തൻറെ സുഹൃത്തായ വിനീഷുമൊത്ത് സ്കൂട്ടറിൽ ബാലരാമപുരത്തേക്ക് പോകവെ എതിർദിശയിൽ നിന്നുവന്ന ടെമ്പോ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. ശരത്തിനെ ഉടൻതന്നെ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും അർധരാത്രിയോടെ മരണപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിനീഷ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
അപകടത്തിന് ഇടയാക്കിയ ടെമ്പോ നരുവാമൂട് പൊലീസ് കസ്റ്റഡിയിലെടുത്തു. ശരത്തിൻറെ മൃതദേഹം നെയ്യാറ്റിൻകര ഗവ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. സഹോദരി: ശാലു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.