ബൈക്കപകടത്തിൽ ഐ.ടി.ഐ വിദ്യാർഥി മരിച്ചു

അഞ്ചൽ: സുഹൃത്തിനോടെപ്പം ബൈക്കിൽ സഞ്ചരിച്ച ഐ.ടി.ഐ വിദ്യാർഥി അപകടത്തിൽ മരിച്ചു. കടയ്ക്കൽ തൃക്കണ്ണാപുരം ശ്രീരാഗത്തിൽ  ശ്രീകാന്ത് (19) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെ മലയോര ഹൈവേയിൽ ഏരൂർ മുസ്ലീം പള്ളിക്ക് സമീപത്തെ വളവിൽ ബൈക്ക് മറിഞ്ഞാണ് അപകടം. ഒപ്പമുണ്ടായിരുന്ന സുഹൃത്ത്  കടയ്ക്കൽ പാങ്ങലുകാട് ദേശി ലാൽസൂര്യ (19) ആണ് ബൈക്ക് ഓടിച്ചിരുന്നത്. കുളത്തൂപ്പുഴ ഭാഗത്തേക്കു് പോയതായിരുന്നുവത്രേ ഇരുവരും.

ഓടിക്കൂടിയ നാട്ടുകാർ ഇരുവരേയും അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ശ്രീകാന്ത് മരിച്ചു.  ലാൽ സൂര്യ  പരിക്കുകളോടെ ചികിത്സയിൽ തുടരുന്നു. ഇരുവരും കണ്ണങ്കോട് മാർത്തോമ്മാ ഐ.റ്റി.സിയിലെ ഒന്നാം വർഷ ഫിറ്റർ വിദ്യാർഥികളാണ്.

സുരേഷ് - ലീന ദമ്പതികളുടെ മകനാണ് ശ്രീകാന്ത്. സഹോദരി: ലക്ഷ്മി. ഏരൂർ പൊലീസ് മേൽനടപടിയെടുത്തു.

Tags:    
News Summary - one died in a road accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.