ബൈക്കിടിച്ച് പരിക്കേറ്റ് അബോധവസ്ഥയിലായിരുന്നയാൾ നാല് മാസത്തിന് ശേഷം മരിച്ചു

മംഗളൂരു: കണ്ണൂർ ജില്ലയിലെ പഴയങ്ങാടിയിൽ ബൈക്ക് ഇടിച്ച് പരുക്കേറ്റ് നാല് മാസമായി അബോധാവസ്ഥയിൽ കഴിഞ്ഞ യുവാവ് മംഗളൂരു ആശുപത്രിയിൽ മരിച്ചു.ഉജ്റെ മച്ചാറു സ്വദേശി എസ്.വൈ.എസ് നേതാവ് ഹാമിദിന്റെ മകനും ഉപ്പിനങ്ങാടിയിലെ 'ബ്രൈറ്റ് ലുക്ക്'വസ്ത്ര സ്ഥാപന ഉടമയുമായ കെ.അഷ്റഫ്(32) ആണ് മരിച്ചത്.

കുടുംബത്തോടൊപ്പം കേരളത്തിലെ തീർഥാടന കേന്ദ്രങ്ങൾ സന്ദർശിച്ച് മടങ്ങുന്നതിനിടെ കഴിഞ്ഞ ജൂൺ നാലിനാണ് യുവാവ് അപകടത്തിൽ പെട്ടത്.ഭാര്യയേയും രണ്ട് മക്കളേയും കാറിൽ ഇരുത്തി സാധനം വാങ്ങാൻ പാത മുറിച്ചു കടക്കുന്നതിനിടെ അതിവേഗം വന്ന ബൈക്ക് ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ് മംഗളൂരു ആശുപത്രിയിൽ ചികിത്സ തുടർന്നെങ്കിലും ബോധം തെളിയാതെയാണ് മരണം സംഭവിച്ചത്.

Tags:    
News Summary - one died in bike accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.