ഓട്ടോ ടാക്സിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ പ്ലസ് ടു വിദ്യാർഥി മരിച്ചു

കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പനങ്ങാട് ഓട്ടോ ടാക്സിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ പ്ലസ് ടു വിദ്യാർഥി മരിച്ചു. എസ്.എൻ.പുരം പനങ്ങാട് 25-ാം കല്ലിന് പടിഞ്ഞാറ് തരൂപീടികയിൽ ഹബീബിൻ്റെ മകൻ ഹഫീൽ റഹ്മാൻ (18) ആണ് മരിച്ചത്. ശാന്തിപുരം എം.എ.ആർ.എം. ജി. വി.എച്ച്.എസ്.എസ്. വിദ്യാർഥിയാണ്.

ഹഫീലിന്‍റെ കൂടെ ബൈക്കിലുണ്ടായിരുന്ന എസ്.എൻ.പുരം കട്ടൻബസാർ സ്വദേശി പൂതോട്ട് രാജന്റെ മകൻ രാഹുൽ (19) നെ ഗുരുതര പരിക്കുകളോടെ തൃശൂർ ജൂബിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി ഒമ്പതരയോടെ പനങ്ങാട് സ്കൂളിന് മുന്നിലെ ദേശീയ പാതയിലായിരുന്നു അപകടം.

ഓട്ടോ ടാക്സി പെട്ടെന്ന് തിരിച്ചതാണ് അപകട കാരണമെന്ന് പറയുന്നു. ഓട്ടോ ടാക്സിയിൽ തട്ടിയ ബൈക്ക് തുടർന്ന് റോഡരികിലെ പോസ്റ്റിലിടിക്കുകയായിരുന്നു. 

ഹഫീലിന്‍റെ മൃതദേഹം കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രി മോർച്ചറിയിൽ. മതിലകം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഹഫീലിൻ്റെ പിതാവ് ഹബീബ് സൗദിയിലാണ്. മാതാവ്: സുബൈദ. സഹോദരൻ: ഷാഹിൻ (വിദ്യാർഥി). 

Tags:    
News Summary - plus two student died in bike accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.