വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ പ്ലസ് ടു വിദ്യാർഥി മരിച്ചു

റാന്നി: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ ഉതിമൂടിന് സമീപമുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു. റാന്നി ഐത്തല ഇടയാടിയില്‍ സാബു ജോസഫിന്‍റെ മകന്‍ ആരോണ്‍ സാബു (17) ആണ് മരിച്ചത്.

ശനിയാഴ്ച രാത്രി ഏഴരയോടെ മണ്ണാറകുളഞ്ഞിക്കും ഉതിമൂടിനും ഇടയിലായിരുന്നു അപകടം. ആരോണ്‍ ഓടിച്ചിരുന്ന ഇരുചക്ര വാഹനം ഓടയിലേക്ക് മറിയുകയായിരുന്നു. തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ആരോണ്‍ രാത്രിയോടെ മരിക്കുകയായിരുന്നു.

ഈട്ടിച്ചുവട് എബനേസര്‍ ഹയര്‍ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയായിരുന്നു ആരോണ്‍. ഐത്തല വാര്‍ഡ് മുന്‍ അംഗമാണ് ആരോണിന്‍റെ മാതാവ് കൊച്ചുമോള്‍ സാബു. സഹോദരന്‍ ബെനോ. സംസ്കാരം പിന്നീട്. 

Tags:    
News Summary - plus two student died in road accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.