പുളിക്കല്‍: ബൈക്കുകള്‍ കൂട്ടിയിടിച്ച് സിയാംകണ്ടം കോഴിക്കാട്ട്കുന്ന് സ്വദേശിയായ ബൈക്ക് യാത്രികൻ മരിച്ചു. പരേതനായ കെ.പി. ഹസ്സന്‍കുട്ടിയുടെ മകന് റാഫിയാണ് (45) മരിച്ചത്.
വെള്ളിയാഴ്ച പുലർച്ച 5.30നായിരുന്നു അപകടം. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലുമെത്തിച്ചെങ്കിലും മരിച്ചു.
മാതാവ്: ഉമ്മാച്ചുക്കുട്ടി. ഭാര്യ: സോഫിയ കരിപ്പൂര്‍. മക്കള്‍: നിഹാല ഖാത്തൂൻ, റാഹില (പ്ലസ് വണ്‍ വിദ്യാര്‍ഥിനി), ആദി ഹസന്. മരുമകന്: അനസ്. സഹോദരങ്ങള്‍: മുഹമ്മദ് ഹനീഫ, മുസ്തഫ, അബ്ദുല്‍കരീം, ഹസൈനാര്‍ (സൗദി), മന്‍സൂര്‍ (മലേഷ്യ), ഫൈസല്‍ (ദുബൈ), ഖൈറുന്നിസ, ഫാത്തിമ, ഫൗസിയ, സാഹിറ, റഹ്മത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.