വളാഞ്ചേരി: ദേശീയപാത 66ൽ അപകട മേഖലയായ വട്ടപ്പാറ ഇറക്കത്തിൽ കെ.യു.ആർ.ടി.സി ബസ് സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു.
വളവന്നൂർ പരേതനായ പടിയത്ത് അയ്യപ്പെൻറ മകൻ സുനിയാണ് (42) മരിച്ചത്. കോഴിക്കോട് ഭാഗത്തുനിന്ന് വരുകയയായിരുന്ന കെ.യു.ആർ.ടി.സി ബസ് മുന്നിൽ പോവുകയായിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി എേട്ടാടെയായിരുന്നു അപകടം. എടയൂരിലെ ഭാര്യവീട്ടിലേക്ക് പോവുകയായിരുന്നു സുനി. മൃതദേഹം വളാഞ്ചേരി നടക്കാവിൽ ആശുപത്രി മോർച്ചറിയിൽ.
സുനി വളവന്നൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗവും സി.പി.എം പാറക്കൂട് ബ്രാഞ്ച് സെക്രട്ടറിയും ബാലസംഘം വളവന്നൂർ പഞ്ചായത്ത് കൺവീനറുമാണ്. ഭാര്യ: നിഷ. മാതാവ്: പരേതനായ ബേബി. സഹോദരൻ: അനി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.