യു.പിയിൽ ഗണേശ വിഗ്രഹ നിമജ്ജനത്തിനായി നിർമിച്ച വെള്ളക്കെട്ടിൽ വീണ് ആറുവയസുകാരിക്ക് ദാരുണാന്ത്യം

ലഖ്നോ: സെപ്റ്റംബർ നാലു മുതൽ കാണാതായ ആറു വയസുകാരി രജ്‍വീർ നിതിൻ ബെലേകറുടെ മൃതദേഹം കണ്ടെത്തി. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഉല്ലാസ് നഗറിൽ നിമജ്ജനത്തിനായി കൃത്രിമമായി നിർമിച്ച വെള്ളക്കെട്ടിലാണ് ബാലികയുടെ മൃതദേഹം കണ്ടെത്തിയത്. ഉല്ലാസ് നഗറിലെ ഹിറ ഘട്ടിലെ ബയ്യസാഹിബ് അംബേദ്കർ കോളനിയിൽ അമ്മക്കും മുത്തശ്ശിക്കുമൊപ്പമായിരുന്നു പെൺകുട്ടി കഴിഞ്ഞിരുന്നത്. കുട്ടിയെ കാണാതായതോടെ ശനിയാഴ്ചയാണ് വീട്ടുകാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പൊലീസ് ഉടൻ തന്നെ പരിശോധന തുടങ്ങി. സാമൂഹിക പ്രവർത്തകർ കുട്ടിയുടെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബന്ധപ്പെടണമെന്നും അറിയിച്ചു.

അതിനിടെ, ബോട്ട് ക്ലബ്ബിലെ നിമജ്ജന ഘട്ടത്തിൽ ഉച്ചയോടെ നാട്ടുകാരാണ് രജ്‌വീറിനെ അവസാനമായി കണ്ടതെന്ന് അധികൃതർ അറിഞ്ഞു. ഉടൻ തന്നെ പോലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും ബാലികയെ കണ്ടെത്താനായില്ല. ഒടുവിൽഅർധരാത്രിയോടെ മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ ഉല്ലാസ് നഗർ മുനിസിപ്പൽ കോർപറേഷൻ തയാറാക്കിയ ജലാശയത്തിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തി.

വെള്ളിയാഴ്ച ഗണേശ വിഗ്രഹ നിമജ്ജനത്തിനു ശേഷവും അവിടത്തെ വെള്ളം വറ്റിക്കാത്ത മുനിസിപ്പൽ അധികൃതരുടെ നടപടിക്കെതിരെ വൻ പ്രതിഷേധമുയർന്നു. അതിനാലാണ് പെൺകുട്ടി മരിക്കാനിടയായതെന്നും ജനങ്ങൾ പറഞ്ഞു. മുനിസിപ്പൽ അധകൃതർക്കെതിരെ നടപടി സ്വീകരിക്കുന്നതു വരെ കുട്ടിയുടെ മൃതദേഹം ഏറ്റെടുക്കില്ലെന്നും പ്രതിഷേധക്കാർ അറിയിച്ചു.

Tags:    
News Summary - Thane: Missing six year old’s body found in immersion tank in Ulhasnagar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.