തടി ലോറിയിൽ തട്ടി റോഡിൽ തെറിച്ചു വീണ ബൈക്ക് യാത്രികൻ മരിച്ചു

മൂവാറ്റുപുഴ : ബൈക്ക് തടി ലോറിയിൽ തട്ടി റോഡിൽ തെറിച്ചു വീണ  ബൈക്ക് യാത്രികൻ  മരിച്ചു. നഗര മധ്യത്തിൽ ആശ്രമം ബസ് സ്റ്റാന്‍റിനു മുന്നിൽ തിങ്കളാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം.

മൂവാറ്റുപുഴ ഹോസ്റ്റൽ പടി പാണ്ടൻ പാറ പുത്തൻ പുരയിൽ  വിജയന്‍റെ മകൻ സുജിത്ത് (42) ആണ് മരിച്ചത്. ലോറിയെ മറികടക്കുന്നതിനിടെ  ഇടിച്ച് റോഡിൽ തെറിച്ചു വീണ്  ഗുരുതരമായി പരിക്കേറ്റ സുജിത്തിനെ നാട്ടുകാർ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തി​െച്ചങ്കിലും മരിച്ചു.

മൃതദേഹം ഇന്നു പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു നൽകും. ഭാര്യ: സബിത. മകൾ : ദേവിക. എ.ഐ.ടി.യു സി  തൊഴിലാളിയായിരുന്നു. 

Tags:    
News Summary - The biker was killed when he was hit by a wooden lorry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.