കഞ്ചിക്കോട്: വാളയാർ ഡാമിൽ മുങ്ങിമരിച്ച കുട്ടികളുടെ മൃതദേഹം ചൊവ്വാഴ്ച രാവിലെ എട്ടരയോടെ കണ്ടെത്തി. തിങ്കളാഴ്ച ഉച്ചക്ക് കോയമ്പത്തൂർ സ്വദേശികളായ സഞ്ജയ് (16), ആേൻറാ (16), പൂർണേഷ് (16) എന്നിവരാണ് ഡാമിൽ അപകടത്തിൽ പെട്ടത്.
വാളയാർ പൊലീസും കഞ്ചിക്കോട് അഗ്നി രക്ഷ സേനയും രാത്രി 8.30 വരെ ഡാമിൽ തിരച്ചിൽ നടത്തിയിരുന്നു. ഇരുട്ടായതിനെ തുടർന്ന് തിരച്ചിൽ നിറുത്തി. ചൊവ്വാഴ്ച രാവിലെ ആറു മുതൽ തിരച്ചിൽ പുനരാരംഭിച്ചു. തിരച്ചലിന് ദക്ഷിണ നേവൽ കമാൻഡിന് കീഴിലെ നേവൽ ഡൈവിങ് ടീമും സഹായിച്ചു.
8.30 ഓടെ ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഉച്ചക്ക് 12 ഓടെ മറ്റ് രണ്ട്കുട്ടികളുടെ മൃതദേഹവും കണ്ടെത്തി. ഒരേ സ്ഥലത്തുനിന്നുതന്നെയാണ് മൂന്ന് മൃതദേഹവും കണ്ടെത്തിയത്. മൂന്നുപേരുടെ മൃതദേഹവും പാലക്കാട് ജില്ല ആശുപത്രിയിൽ എത്തിച്ചു പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
കോയമ്പത്തൂരിൽ നിന്ന് ഉച്ചക്ക് രണ്ട് ബൈക്കുകളിലായിട്ടാണ് അഞ്ച് പേരടങ്ങിയ സംഘം ഹർത്താൽ ദിവസം വാളയാർ ഡാം സന്ദർശിക്കാനെത്തിയത്. കുട്ടികൾ കോയമ്പത്തൂർ ഹിന്ദുസ്ഥാൻ കോളജിലെ ഒന്നാം വർഷ ഡിപ്ലോമ വിദ്യാർഥികളാണ്. വാളയാർ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.