അപകടത്തിൽപെട്ട വാഹനങ്ങൾ

ശക്തികുളങ്ങരയിൽ ബസും മിനി ലോറിയും കൂട്ടിയിടിച്ച്​​ ഡ്രൈവർ മരിച്ചു

കൊല്ലം: ശക്തികുളങ്ങരയിൽ സ്വകാര്യ ബസും മീനുമായി വന്ന മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മിനി ലോറി ഡ്രൈവർ എറണാകുളം ഏലൂർ സ്വദേശി പുഷ്പനാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ്​ അപകടം.

സ്വകാര്യ ബസ് മറ്റൊരു വാഹനത്തെ മറികടക്കവെ മിനി ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ലോറി ക്ലീനറെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബസ് യാത്രക്കാരായ 19 പേർക്ക് പരിക്കേറ്റു.

സ്വകാര്യ ബസുകൾ തമ്മിൽ ഉള്ള മത്സര ഓട്ടമാണ് അപകട കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. പരിക്കേറ്റ ബസ് യാത്രക്കാരെ ജില്ല ആശുപത്രിയിലേക്ക്​ മാറ്റി.

Full View

Tags:    
News Summary - The driver was killed when the bus collided with a mini lorry at Shakthikulangara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-18 05:50 GMT