'ദി ഹിന്ദു' ലേഖകൻ അടക്കം രണ്ടുപേർ ഉത്തർകാശിയിൽ വാഹനാപകടത്തിൽ മരിച്ചു

ചെന്നൈ: ഉത്തരാഖണ്ഡിലെ ഉത്തർകാശിയിൽ വാഹനം കൊക്കയിലേക്ക്​ മറിഞ്ഞ് 'ദി ഹിന്ദു' പത്രത്തിന്‍റെ കോയമ്പത്തൂർ സ്​പെഷ്യൽ കറസ്​പോണ്ടന്‍റ്​ കാർത്തിക്​ മാധവൻ (41) മരിച്ചു. ഞായറാഴ്ച രാത്രി ഉത്തർകാശി ജില്ലയിലെ ഉത്തരകാശി-ഗംഗോത്രി മലമ്പാതയിൽ കോപാങ്ങിനു സമീപം വാഹനം നിയന്ത്രണംവിട്ട്​ കൊക്കയിലേക്ക്​ മറിയുകയായിരുന്നു.

ഉത്തരാഖണ്ഡിൽ ട്രെക്കിങ് സംഘത്തിനൊപ്പം അവധിക്കാലം ആഘോഷിക്കാൻ പോയതായിരുന്നു കാർത്തിക്. ഔറംഗബാദിൽ നിന്നുള്ള സഹയാത്രികൻ അൽക്കയാണ് അപകടത്തിൽ മരിച്ച മറ്റൊരാളെന്ന് ട്രെക്കിങ് സംഘടിപ്പിച്ച നോമാഡ് അഡ്വഞ്ചേഴ്‌സ് സ്ഥാപകൻ അങ്കുർ കിരോല പറഞ്ഞു. അപകടത്തിൽ 13 പേർക്ക് പരിക്കേറ്റു.

'ദ ഹിന്ദു' ചീഫ് സബ് എഡിറ്ററായ വി. ഹരിപ്രിയയാണ് കാർത്തിക്കിന്റെ ഭാര്യ. പിതാവ്: മാധവൻ, മാതാവ്: സുജാത. തിരുപ്പൂർ, മധുര, ഈറോഡ്​ ബ്യൂറോകളിലും കാർത്തിക്​ മാധവൻ ജോലി ചെയ്തിട്ടുണ്ട്​.

ചെന്നൈ, കോയമ്പത്തൂർ പ്രസ്​ക്ലബ്ബുകൾ അനുശോചിച്ചു. തമിഴ്​നാട്​ സർക്കാറിന്‍റെ മാധ്യമപ്രവർത്തക കുടുംബ സഹായനിധിയിൽനിന്ന്​ അഞ്ച്​ ലക്ഷം രൂപ കാർത്തിക്കിന്‍റെ കുടുംബത്തിന്​ ധനസഹായം അനുവദിക്കാൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉത്തരവിട്ടു. 

Tags:    
News Summary - The Hindu journalist karthik madhavan among two killed in accident in Uttarakhand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.